ഗുരുവായൂര്‍ ആനയോട്ടത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും ഒന്നാമനായി ഗോപീകണ്ണന്‍

സ്വന്തം ലേഖകന്‍

Mar 06, 2020 Fri 06:55 PM

ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ആനയോട്ടമത്സരത്തില്‍  എട്ടാം തവണയും ഒന്നാം സ്ഥാനം നേടി ഗുരുവായൂര്‍ ഗോപീകണ്ണന്‍.  23 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. ചെന്താമരാക്ഷന്‍, കണ്ണന്‍ എന്നീ ആനകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ആദ്യം എത്തിയ മൂന്ന് ആനകള്‍ ക്ഷേത്രത്തിന് ചുറ്റും ഏഴ് തവണ ചുറ്റി ആചാരം പൂര്‍ത്തിയാക്കി.  ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോട് അനുബന്ധിച്ചാണ് ആനയോട്ടമത്സരം നടക്കുക. ഈ മത്സരത്തില്‍ വിജയിക്കുന്ന ആനയാണ് ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ സ്വര്‍ണതിടമ്പ്  ഏഴുന്നള്ളിക്കുക.


  • HASH TAGS