കിടിലന്‍ രംഗങ്ങള്‍ ; പ്രേക്ഷകരെ ആകാംക്ഷയിലാക്കി മരക്കാര്‍ ട്രയിലര്‍ വിഡീയോ

സ്വലേ

Mar 06, 2020 Fri 05:14 PM

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ ആയി വേഷമിടുന്ന പ്രിയര്‍ദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍'  സിനിമയുടെ ട്രയിലര്‍ ഇറങ്ങി. സംപ്രക്ഷേണം ചെയ്യും മുന്‍പേ തന്നെ നിരവധി ആളുകളാണ് യൂട്യൂബില്‍ ലൈക്ക് ചെയ്തത്. മാര്‍ച്ച് 25 തീയ്യതിയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് , തമിഴ് , കന്നഡ എന്നീ ഭാഷകളിലുമുള്ള ട്രയിലറാണ് ഇന്ന് അഞ്ചു മണിക്ക് സംപ്രേക്ഷണം ചെയ്തത്. 


മോഹന്‍ ലാലിനൊപ്പം  മകന്‍ പ്രണവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, നെടുമുടിവേണു എന്നീ പ്രമുഖരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 


അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും.ഏറെ പ്രതീക്ഷയിലാണ് സിനിമാ ആരാധകര്‍

  • HASH TAGS
  • #mohanlal
  • #,ഫിലിം
  • #മരക്കാർ