ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 06, 2020 Fri 01:24 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു.  ഇതോടെ ഇന്ത്യയില്‍, കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു. തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഡല്‍ഹി ഉത്തം നഗര്‍ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില തൃപ്തികരണമാണെന്നും ഇയാള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത് എത്തി. വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന്  കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 


  • HASH TAGS
  • #corona
  • #coronavirus