കൊവിഡ് 19 : സംസ്ഥാനത്ത് 547 പേര്‍ നിരീക്ഷണത്തിൽ

സ്വലേ

Mar 05, 2020 Thu 11:12 PM

കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന  സാഹചര്യത്തില്‍ സംസ്ഥാനത്ത്  വിവിധ ജില്ലകളിലായി 547 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 508 പേര്‍ വീടുകളിലും 39 പേര്‍ ആശുപത്രികളിലുമാണ്  നിരീക്ഷണത്തിലുള്ളത്.


സംശയാസ്പദമായവരുടെ 574 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 535 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

  • HASH TAGS
  • #corona