കരുനാഗപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

സ്വലേ

Mar 05, 2020 Thu 02:50 PM

കൊല്ലം ജില്ലയിലെ  കരുനാഗപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാടോടി സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെ സ്‌കൂളിന് സമീപത്തുവെച്ച് തുറയിൽകുന്ന് എസ്എൻയുപി സ്‌കൂൾ വിദ്യാർത്ഥിനി ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 


സ്‌കൂളിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയിൽ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.കുട്ടി ഓടി  സമീപത്തെ വീട്ടിൽ  അഭയം തേടിയപ്പോഴാണ്  സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

  • HASH TAGS
  • #കരുനാഗപ്പള്ളി
  • #Kollam