മിന്നൽപണിമുടക്ക്; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും

സ്വലേ

Mar 05, 2020 Thu 09:54 AM

തിരുവനന്തപുരത്ത് മിന്നൽപണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി ഉണ്ടായേക്കും. മോട്ടോർവാഹന ചട്ടലംഘനത്തിന്റെ പേരിലാണ് ജീവനക്കാർക്കെതിരെ  നടപടിയെടുക്കുന്നത്.


ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ഗതാഗത വകുപ്പിന്റെ ആലോചനയിലുള്ളത്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. 


കെഎസ്ആർടി സമരത്തിൽ ഡ്രൈവർമാർക്കെതിരെ ആർടിഒ പ്രാഥമിക റിപ്പോർട്ട് നൽകി. ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും ഗ്യാരേജിൽ കിടന്ന ബസുകൾ വഴിയിൽ കൊണ്ടിട്ടത് മനഃപൂർവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർമാരുടെ ലൈസൻസ് വിവരങ്ങൾ നൽകാൻ ആർടിഒ ആവശ്യപ്പെട്ടു.

  • HASH TAGS
  • #ksrtc