മുത്തൂറ്റ് തൊഴിൽ തർക്കം; പരിഹാര ചർച്ച പരാജയപെട്ടു

സ്വലേ

Mar 03, 2020 Tue 06:39 PM

മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്ക  പരിഹാരത്തിനായി  നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. പിരിച്ചുവിട്ട സിഐടിയു പ്രവർത്തകരെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന നിലപാട് മാനേജ്‌മെന്റ്ശക്തമാക്കിയതോടെയാണ്  ചർച്ച പരാജയപ്പെട്ടത്. 


ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ആയിരുന്നു ചർച്ച നടന്നത്. ഹൈക്കോടതി നിർദേശപ്രകാരം 4 തവണയാണ് ഒത്തുതീർപ്പ് ചർച്ച നടന്നത്.


പരിഹാര ചർച്ച പരാജയപെട്ടതോടെ  സമരം ശക്തമാക്കുമെന്നും പ്രതിഷേധ സൂചകമായി ഈ മാസം 9ന് മുത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാർച്ച്  നടത്തുമെന്നും  സിഐടിയു  നേതാക്കൾ വ്യക്തമാക്കി.

  • HASH TAGS
  • #Muthoot