പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കില്ല

സ്വലേ

Mar 03, 2020 Tue 03:22 PM

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കില്ല. അതേസമയം വനിതാ ദിനത്തിൽ  പ്രധാനമന്ത്രിയുടെ  സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകൾക്കായി മാറ്റിവച്ചിരിക്കുന്നുവെന്നാണ് മോദി  അറിയിക്കുന്നത്.


”ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമായ സ്ത്രീകൾക്കായി അക്കൗണ്ടുകൾ കൈമാറും. ഇത് അവർക്ക് വലിയ പ്രചോദനം നൽകാൻ സഹായകമാകും”, മോദി ട്വിറ്ററിൽ കുറിച്ചു.

  • HASH TAGS
  • #modi
  • #primeminister