അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

സ്വലേ

Mar 03, 2020 Tue 11:42 AM

കൊല്ലത്ത് അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മാവടി ആറ്റുവാശ്ശേരി മണിക്കുട്ടന്റെ മകന്‍ ശിവജിത്താണ് മരിച്ചത്.വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു പാമ്പ് കടിയേറ്റത്.കാലിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചപ്പോൾ തന്നെ സമീപത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സ തേടി വീട്ടിൽ തിരികെയെത്തിച്ചു.എന്നാൽ  അൽപസമയം കഴിഞ്ഞപ്പോൾ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.തുടർന്ന്  കുട്ടിയെ  കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാവടി ജിഎല്‍പിഎസ് സ്‌കൂല്‍ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ശിവജിത്ത്.

  • HASH TAGS
  • #snake