കോട്ടയം കാണക്കാരിയില്‍നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

സ്വന്തം ലേഖകന്‍

Mar 03, 2020 Tue 07:53 AM

കോട്ടയം; കോട്ടയം കാണക്കാരിയില്‍നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി.കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒൻമ്പതാം  ക്ലാസ് വിദ്യാര്‍ഥികളായ ശ്രീരാജ്, സനു ബാബു, അന്‍സില്‍ ഉള്‍പ്പടെയുള്ള നാലംഗസംഘത്തെയാണ് ഇന്ന് പുലര്‍ച്ചെ അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് കുറവിലങ്ങാട് പോലിസ് കണ്ടെത്തിയത്. 


കാണാതായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.  വിദ്യാര്‍ഥികള്‍ കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനിലാണുള്ളത്. സിഐയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തശേഷമാവും കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിടുക.

  • HASH TAGS
  • #kottayam