ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 14804 വീടുകള്‍

സ്വന്തം ലേഖകന്‍

Feb 29, 2020 Sat 05:20 PM

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ  പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ കോഴിക്കോട് ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 14804 വീടുകള്‍. 2,14,000 ത്തിലേറെ വീടുകളാണ് സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തീകരിച്ചത്. 


കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017- ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്.20 മുതല്‍ 60 ശതമാനം വരെ വില കുറച്ചാണ് ഇലക്‌ട്രിക്കല്‍ വയറിംഗ് പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്.മാനദണ്ഡപ്രകാരം ലിസ്റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. മൂന്നാം ഘട്ടത്തിൽ ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് സർക്കാർ ലക്ഷ്യം

  • HASH TAGS
  • #കോഴിക്കോട്
  • #keralagovernment
  • #ലൈഫ് മിഷന്‍