പാല്‍ വില കൂട്ടാനൊരുങ്ങി മില്‍മ

സ്വലേ

Feb 29, 2020 Sat 12:05 PM

കൊച്ചി: പാൽ വില  വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. പാല്‍ വില ലിറ്ററിന് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മേഖലാ യൂണിയനുകള്‍ മില്‍മക്ക് ശുപാര്‍ശ നല്‍കി. വില വര്‍ധന ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.


വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും കാലിത്തീറ്റയുടെ വില കൂടിയതും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധന ആവശ്യപെടുന്നത്.

  • HASH TAGS
  • #Milma