ദേവനന്ദയ്ക്കായി പ്രാര്‍ഥനയോടെ കേരളം; ആറുവയസ്സുകാരിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

സ്വന്തം ലേഖകന്‍

Feb 27, 2020 Thu 07:15 PM

കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരിയെ കണ്ടെത്താനുളള തിരച്ചില്‍ തുടരുകയാണ്.പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതായത്.  


കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിരുന്നു.എന്നാല്‍ ഇതുവരെയും കുട്ടിയെ കുറിച്ച്  ഒരു സൂചനയും ലഭിച്ചിട്ടില്ല.അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണ്.

  • HASH TAGS
  • #Kollam
  • #devanandha