ബഹ്​റൈനില്‍ ആറ്​ പേര്‍ക്കുകൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Feb 25, 2020 Tue 07:34 PM

മനാമ: ബഹ്​റൈനില്‍ ആറ്​ പേര്‍ക്കുകൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ഇതോടെ ബഹ്‌റൈനില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. അടുത്തിടെ ഇറാനില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ സൗദിയിലും  രണ്ടുപേര്‍ ബഹ്‌റൈൻ സ്വദേശികളുമാണ്. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ബഹ്റൈനിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും രണ്ട് ദിവസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്​.ബഹ്‌റൈനിലെത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും.

  • HASH TAGS
  • #Virus
  • #Bahrain
  • #corona