സുപ്രിംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1

സ്വലേ

Feb 25, 2020 Tue 03:20 PM

സുപ്രിംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു.  സഞ്ജീവ് ഖന്ന, മോഹന ശാന്തന ഗൗഡർ, ഇന്ദിരാ ബാനർജി എ എസ് ബൊപ്പണ്ണ, അബ്ദുൾ നസീർ, ആർ ഭാനുമതി എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്.ഇതേതുടര്‍ന്ന് സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ജഡ്ജിമാരുടേയും അഭിഭാഷകരുടേയും യോഗം വിളിച്ചു. അഭിഭാഷകർ അടക്കം മുൻ കരുതൽ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ഡി. വൈ  ചന്ദ്രചൂഡ് നിർദേശിച്ചു.

  • HASH TAGS
  • #supremecourt
  • #Judge