കത്തി കാട്ടി ഭീഷണിപ്പെടുത്തി ആദിവാസി പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ചു

സ്വലേ

Feb 25, 2020 Tue 09:40 AM

സുൽത്താൻ ബത്തേരി: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത   പതിനാലു വയസ്സുകാരിയായ പെൺകുട്ടിയെ അടുത്ത ബന്ധു കത്തികാണിച്ച് ഭീഷണിപ്പെടുത്തി വാമൂടി കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.   സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിതിയിലെ ആദിവാസി കോളനിയിലാണ് സംഭവം നടന്നത്.പെൺകുട്ടിയുമായി ഇയാൾ കാട്ടിലേക്ക് പോകുന്നത് കണ്ട മറ്റു കുട്ടികൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോളനി നിവാസികളും പൊലീസും ചേര്‍ന്ന് നടത്തിയ  തിരച്ചിലിലാണ് പെൺകുട്ടിയെ  കണ്ടെത്തിയത്. പ്രതിക്ക് വേണ്ടിയുള്ള   അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

  • HASH TAGS
  • #bathery
  • #rapecase