കൊല്ലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്താൻ നിർമ്മിതമെന്ന് സംശയം

സ്വലേ

Feb 22, 2020 Sat 09:53 PM

കൊല്ലം: കൊല്ലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്താൻ നിർമ്മിതമെന്ന് സംശയം. വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അമേരിക്ക, ഇസ്രയേൽ, പാകിസ്താൻ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഉണ്ടകളാണ് ഇവ. വെടിയുണ്ടകളിൽ പാകിസ്താൻ ഓർഡൻസ് ഫാക്ടറീസ് എന്നതിന്റെ ചുരുക്കപ്പേരായ പി.ഒ.എഫ് എന്ന് എഴുതിയിട്ടുണ്ട്.ഇത് ഇന്ത്യൻ നിർമ്മിതമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

  • HASH TAGS
  • #pakisthan
  • #Kollam