വീട് കുത്തിത്തുറന്ന് 40 പവനോളം സ്വര്‍ണം കവർന്നു

സ്വലേ

Feb 22, 2020 Sat 08:02 PM

കൊച്ചി: അങ്കമാലി വേങ്ങൂരില്‍ വീട് കുത്തിത്തുറന്ന് വീട്ടില്‍ ഉണ്ടായിരുന്ന 40 പവനോളം സ്വര്‍ണം  കവര്‍ന്നു. അങ്കമാലി വേങ്ങൂര്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിനായി പോയ സമയത്തായിരുന്നു മോഷണം നടത്തിയത്.  വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. അങ്കമാലി പോലീസ്‌  സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

  • HASH TAGS
  • #kochi
  • #Angamali

LATEST NEWS