പൊതു പരിപാടിയില്‍ 'പാക്കിസ്ഥാന്‍ സിന്ദാബാന്ദ്' വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹ കുറ്റം ; വീഡിയോ

സ്വന്തം ലേഖകന്‍

Feb 21, 2020 Fri 02:37 PM

പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ ചടങ്ങില്‍ പാക്കിസ്ഥാന്‍ സിന്ദാബാന്ദ് എന്ന് വിളിച്ച  യുവതിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി.  124 എ, 153 എ, ബി എന്നീ വകുപ്പുകള്‍ ചുമത്തി സ്വമേധയാ കേസ് ഫയല്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. 


അമുല്യ എന്നു പേരുള്ള യുവതിയാണ് മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വിഡിയോയില്‍ 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന് ആക്രോശിക്കുകയും കാണികളോട് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. ബെംഗളൂരുവില്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതി പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്. പിന്നാലെ അസദുദ്ദീന്‍ ഒവൈസിയും സംഘാടകരും ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുന്നത് തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്യ്തു. യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ തിങ്കളാഴ്ച പ്രാദേശിക കോടതി പരിഗണിക്കും
  • HASH TAGS