കൊറോണ ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,222 പേര്‍ നിരീക്ഷണത്തിൽ

സ്വന്തം ലേഖകന്‍

Feb 18, 2020 Tue 09:29 PM

തിരുവനന്തപുരം; കൊറോണ വൈറസ് സംസ്ഥാനത്ത്  വിവിധ ജില്ലകളിലായി 2,222 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരില്‍ 2,209 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.രോഗബാധിത പ്രദേശങ്ങളില്‍നിന്നും എത്തിയവര്‍ ഈമാസം 11ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതതുടരുകയാണ്. 

  • HASH TAGS
  • #kerala
  • #kkshylaja
  • #corona