ഒന്നരവയസുകാരനെ കൊന്നത് അമ്മ; കുട്ടിയെ കൊന്നത് കാമുകനൊത്ത് ജീവിക്കാന്‍

സ്വന്തം ലേഖകന്‍

Feb 18, 2020 Tue 08:51 PM

കണ്ണൂര്‍: ക​ണ്ണൂ​രി​ല്‍ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ ശ​ര​ണ്യ അ​റ​സ്റ്റി​ല്‍. നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് ശരണ്യ കുറ്റംസമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി.കേ​സി​ല്‍ ശ​ര​ണ്യ​യു​ടെ കാ​മു​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.കു​ഞ്ഞി​നെ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്ന ശേ​ഷം മൃ​ത​ദേ​ഹം ക​ട​ല്‍​തീ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കുട്ടിയുടേത് കൊലപാതകമാണെന്ന് ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  • HASH TAGS