നിർഭയ കേസ് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞുവീണു

സ്വലേ

Feb 14, 2020 Fri 06:12 PM

ഡൽഹി: നിർഭയ കേസ് വാദം കേൾക്കുന്നതിനിടെ  ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു. നിർഭയ കേസ്‌  പരിഗണിച്ച് ഉത്തരവ് വായിക്കുന്നതിനിടെയാണ് സംഭവം. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു.തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.


ഉടന്‍ തന്നെ കോടതി ജീവനക്കാര്‍  ജഡ്ജിയെ കോടതി മുറിയില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോയി. ചേംബറിലെത്തിയ ജഡ്ജിയെ ഡോക്ടര്‍മാരെത്തി പരിശോധിച്ചു.

  • HASH TAGS
  • #supremecourt
  • #nirbaya
  • #Bhanumathi