ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് സുഷമ സ്വരാജിന്റെ പേര് നൽകാൻ തീരുമാനം

സ്വലേ

Feb 13, 2020 Thu 05:58 PM

ന്യൂഡൽഹി: ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരുനൽകാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. മന്ത്രാലയ വക്താവ് രവീഷ് കുമാർ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവർ ട്വിറ്ററിലൂടെയാണ്  ഇക്കാര്യം അറിയിച്ചത് .


ഡൽഹിയിലെ ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര് സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ് എന്നാക്കി മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 


  • HASH TAGS