ലക്നൗവിലെ കോടതിയിൽ ബോംബ് സ്ഫോടനം

സ്വലേ

Feb 13, 2020 Thu 02:10 PM

ലക്‌നൗ: ലക്‌നൗ കോടതിയില്‍ ബോംബ് സ്‌ഫോടനം.ഹസ്‌റത്ത്ഗഞ്ച് കളക്ടറേറ്റ് വളപ്പിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


കോടതി പരിസരത്ത് നിന്നും 3 നാടന്‍ ബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അഭിഭാഷകർക്ക് ഇടയിലെ  തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

  • HASH TAGS
  • #Court
  • #bombblast