കോട്ടക്കലില്‍ വന്‍ കുഴല്‍പ്പണ വേട്ട ; മറിഞ്ഞ ഓട്ടോറിക്ഷയില്‍ മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെടുത്തു

സ്വ ലേ

Feb 13, 2020 Thu 12:15 PM

കോട്ടക്കല്‍:  കോട്ടക്കലില്‍ വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന്​ കോടിയിലധികം കുഴല്‍പ്പണം മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.സംഭവുമായി ബന്ധപ്പെട്ട് താനൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .


കോട്ടക്കല്‍ വലിയപറമ്പിലാണ്  ഓട്ടോറിക്ഷ മറിഞ്ഞത്. പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സി.ഐ സി.യൂസഫിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

  • HASH TAGS
  • #police
  • #kottakkal