സംസ്ഥാനത്ത് കുപ്പിവെളളത്തിന്റെ വില 13 രൂപയായി കുറച്ചു

സ്വന്തം ലേഖകന്‍

Feb 12, 2020 Wed 03:43 PM

തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിര്‍ണയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. 


ഇപ്പോള്‍ നികുതി ഉള്‍പ്പെടെ എട്ടു രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. എന്നാല്‍ വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കാണ്. ഇതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവില്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടനിറങ്ങും. 

  • HASH TAGS
  • #government
  • #Water