സുരേഷ് ഗോപിയും ശോഭനയും ഇല്ലെങ്കില്‍ ഈ സിനിമ ചെയ്യില്ലായിരുന്നു : അനൂപ് സത്യന്‍

സ്വന്തം ലേഖകന്‍

Feb 12, 2020 Wed 12:51 PM

വരനെ ആവശ്യമുണ്ടെന്ന സിനിമയില്‍ സുരേഷ് ഗോപിയും ശോഭനയും ഇല്ലായിരുന്നെങ്കില്‍ സിനിമ ചെയ്യില്ലായിരുന്നു എന്ന് സംവിധായകന്‍ അനൂപ് സത്യന്‍. 'ശോഭന, സുരേഷ് ഗോപി എന്നിവരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ പ്രേക്ഷകരും ഹാപ്പിയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അവരെ കാണുമ്പോള്‍ തിയറ്ററില്‍ നിന്നുയരുന്ന ആരവം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇത്രയും നാള്‍ ഇവര്‍ എവിടെയായിരുന്നുവെന്ന് എന്നോട് തന്നെ ഒരുപാട് പേര്‍ ചോദിച്ചുവെന്നും അനൂപ് സത്യന്‍ പറഞ്ഞു. ഇവരെ കാത്തിരുന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സിനിമ തുടങ്ങുന്നത്. അതിന്റെ സന്തോഷമുണ്ടെന്നും സിനിമ ഇറങ്ങിയപ്പോള്‍ അവരും ഹാപ്പിയാണെന്നും അനൂപ് പറഞ്ഞു.


രണ്ടു ദിവസം മുന്‍പ് തൃശൂര്‍ സിനിമ തീയ്യറ്ററില്‍ വരനെ ആവശ്യമുണ്ട് സിനിമയുടെ ടിക്കറ്റ് ഫുള്‍ എന്ന ബോര്‍ഡ് വീഡിയോ എടുത്ത് അനൂപ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന സിനിമയില്‍ സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് അഭിനയിക്കുന്നത്. സിനിമയുടെ പ്രചാരണാര്‍ത്ഥം പ്രസ്മീറ്റില്‍ അനൂപ് സത്യന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 


  • HASH TAGS
  • #varaneavashyamund
  • #dulqarsalman
  • #sureshgopi
  • #shobana
  • #kalyanipriyadarshan
  • #anoopsathyan