പിഎസ്‌സി പരീക്ഷ അപേക്ഷിക്കുന്നതിന് ഫീസില്ല ; അപേക്ഷിച്ചിട്ട് എഴുതാത്തവര്‍ക്ക് കിടിലന്‍ പണി

സ്വന്തം ലേഖകന്‍

Feb 12, 2020 Wed 10:17 AM

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസ് ഈടാക്കണമെന്ന പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. പിഎസ്‌സി യെ പരീക്ഷ എഴുതാതെ പറ്റിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ മറ്റു വഴികളാണ് തേടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടത്തോടെ അപേക്ഷകള്‍ വന്നിട്ടും പരീക്ഷ എഴുതാത്ത സാഹചര്യത്തില്‍ പിഎസ്‌സിയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും ഇതിനെതിരെ യുപിഎസ്‌സി പരീക്ഷ മാത്യകയില്‍ ചെറിയ ഫീസ് ഈടാക്കണമെന്നുമായിരുന്നു പിഎസ് സി യുടെ ആവശ്യം. 


എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു സാഹസത്തിന് മുതിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. പിഎസ്‌സി അപേക്ഷിച്ച് എഴുതാത്തവരെ നിലയ്ക്ക് നിര്‍ത്താന്‍ ശിക്ഷാ നടപടികള്‍ എടുക്കാനാണ് കമ്മീഷന്‍ തീരുമാനം. പരീക്ഷ എഴുതാതെ മുങ്ങി നടക്കുന്നവരുടെ പ്രൊഫൈല്‍ തടഞ്ഞുവെക്കുന്നതാണ് ആദ്യപടി. മറ്റു നടപടികള്‍ എന്താകുമെന്നത് കമ്മീഷന്‍ തീരുമാനത്തിലായിട്ടില്ല. 


പിഎസ്‌സി പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ കാരണങ്ങള്‍ വ്യക്തമായ രേഖകളില്ലാതെ പരിഗണിക്കില്ലെന്നും പിഎസ്‌സി വ്യക്തമാക്കി.


  • HASH TAGS
  • #kerala
  • #Psc
  • #Psc exam
  • #keralatok
  • #upas
  • #pscnewrules