കൊറോണ : ചൈനയില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു

സ്വലേ

Feb 11, 2020 Tue 09:29 AM

കൊറോണ വൈറസ് ബാധിച്ചു ചൈനയില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. തിങ്കളാഴ്ച മാത്രം ചൈനയില്‍ 103 പേരാണ് മരിച്ചത്. വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് എല്ലാ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഇതുവരെ വൈറസ് ബാധയില്‍ ചൈനയില്‍ മാത്രം 10,11 പേരാണ് മരണപ്പെട്ടത്. നിലവില്‍ 42,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

  • HASH TAGS
  • #china
  • #corona