കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെക്കുറിച്ച്‌ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Feb 10, 2020 Mon 08:44 PM

തൃ​ശൂ​ര്‍: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ സം​ബ​ന്ധി​ച്ചു വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച അച്ഛനും മകനും അറസ്റ്റില്‍. തൃ​ശൂ​ര്‍ ഏ​ങ്ങ​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വേ​ണു​ഗോ​പാ​ല്‍, മ​ക​ന്‍ അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇതിന് മുന്‍പും നിരവധി പേര്‍ ഇത്തരത്തില്‍ അറസ്റ്റിലായിരുന്നു.


വൈ​റ​സ് ബാ​ധ​യെ സം​ബ​ന്ധി​ച്ച്‌ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.


  • HASH TAGS
  • #thrissur
  • #china
  • #coronavirus