കരിപ്പൂരില്‍ 60 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

സ്വന്തം ലേഖകന്‍

Feb 10, 2020 Mon 08:40 PM

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 60 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്​​റ്റം​സ്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ പി​ടി​കൂ​ടി.വിദേശ​ത്ത്​ നി​ന്നെ​ത്തി​യ നാ​ല്​ യാ​ത്ര​ക്കാ​രി​ല്‍ ​നി​ന്നാ​ണ്​ 1,735 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​തം ക​ണ്ടെ​ത്തി​യ​ത്.


ഷാ​ര്‍​ജ​യി​ല്‍​ നി​ന്നു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഖ​മ​റു​ദ്ദീ​ന്‍, ബ​ഹ്​​റൈ​നി​ല്‍​ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ലെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി ഷ​മീ​ര്‍, പേരാമ്പ്ര  സ്വ​ദേ​ശി സ​ജി​ത്ത്, ​ഷ​ഹ​നാ​സ്​ എ​ന്നി​വ​രി​ല്‍ ​നി​ന്നാ​ണ്​ സ്വ​ര്‍​ണം പിടിച്ചെടുത്തത്.


  • HASH TAGS
  • #kozhikode
  • #Gold
  • #60lakhgold