കൊറോണ ചൈനയില്‍ മരണം 900 കടന്നു

സ്വലേ

Feb 10, 2020 Mon 08:50 AM

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് പടരുന്നു. നിലവിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 കടന്നു. 40000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ ഞായറാഴ്ച 89 പേരാണ് മരിച്ചത്.  ഹുബൈയിലും വുഹാനിലും സ്ഥിതി അതിഗുരുതമാണെന്നും രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മിഖായേല്‍ റയാന്‍ പറഞ്ഞു. അതേസമയം പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ അഞ്ചുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷന്‍ പറഞ്ഞു.

  • HASH TAGS
  • #china
  • #Virus
  • #corona