മടക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേ ഒരുക്കി സാംസങ് ഗ്യാലക്‌സി

സ്വന്തം ലേഖകന്‍

Feb 09, 2020 Sun 01:15 AM

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുത്തന്‍ ട്രന്‍ഡ് ഒരുക്കുകയാണ് സാംസങ്. ഫോള്‍ഡിനു പിന്നാലെ ഫ്‌ളിപ്പ് മാതൃകയില്‍ സ്മാര്‍ട്ട് ഫോണ്‍ അടുത്ത ആഴ്ച സാംസങ് അവതരിപ്പിക്കും. ഇരുവശങ്ങളിലേക്കും തുറക്കാനും അടയ്ക്കാനും കഴിയുന്ന ഡിസ്‌പ്ലേയുള്ള ഫോള്‍ഡ് മാതൃക ഇതിനോടകം തന്നെ ഹിറ്റാണ്. 


ഇതിനു പിന്നാലെയാണ് മുകളില്‍ നിന്നു താഴേക്കു മടക്കാനും നിവര്‍ത്താനും കഴിയുന്ന ഡിസ്‌പ്ലേയുള്ള ഗ്യാലക്‌സി ഫ്‌ലിപ് ഇറങ്ങുന്നത്. ഫോണിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതീക്ഷയിലാണ് ടെക് ലോകം. പ്രത്യേക ഫീച്ചര്‍സും കൈപ്പിടിയില്‍ ഒതുങ്ങുന്ന ഡിസൈനും ഗ്യാലക്‌സി ഫോള്‍ഡിനെക്കാള്‍ വിപണിയില്‍ സ്വീകാര്യത ഗ്യാലക്‌സി ഫ്‌ലിപ്പിനാകും.


ഫോള്‍ഡിനെക്കാളും അലപം വില ഫ്‌ലിപ്പിനു വിപണിയില്‍ നല്‍കേണ്ടിവരും. ഫോണിനെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 

  • HASH TAGS
  • #techtok
  • #samsunggalaxyflip
  • #samsunggalaxyfold