കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തില്‍ 3144 പേര്‍

സ്വ ലേ

Feb 08, 2020 Sat 10:16 PM

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ  കേരളത്തിൽ  3144 പേര്‍ നിരീക്ഷണത്തിൽ .ഇവരില്‍  45 പേര്‍ ആശുപത്രികളിലും , 3099 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി അറിയിച്ചു.

 

വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.അതെസമയം  ചൈനയില്‍ മരണ സംഖ്യ 722 ആയി. 34,000ലേറെ പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു .

  • HASH TAGS
  • #corona
  • #coronavirus