പാൽ വിതരണ എ.ടി.എം സെന്‍ററുകളുമായി മിൽമ

സ്വലേ

Feb 08, 2020 Sat 08:37 AM

സംസ്ഥാനത്ത് പാൽ വിതരണ എ.ടി.എം സെന്‍ററുകളുമായി മിൽമ.അടുത്ത ഒരു മാസത്തിനുള്ളിൽ മിൽമ പാൽ വിതരണത്തിനായി എ.ടി.എം സെൻററുകൾ തുടങ്ങാനാണ് തീരുമാനം.സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി ചേർന്നാണ് പദ്ധതി ഒരുക്കുന്നത്. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെൻററുകൾ ആദ്യം തുറക്കുക.  പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ പാൽ വിതരണ എ.ടി.എം സെന്‍ററുകൾ സ്ഥാപിക്കും.  പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ്  തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.

  • HASH TAGS
  • #Milma
  • #Milk

LATEST NEWS