സഹപ്രവര്‍ത്തകരായ യുവാവും യുവതിയും ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സ്വന്തം ലേഖകന്‍

Feb 07, 2020 Fri 10:06 PM

കോഴിക്കോട്: സഹപ്രവര്‍ത്തകരായ  യുവാവും യുവതിയും ആത്മഹത്യ ചെയ്ത നിലയില്‍.മാവൂര്‍ റോഡിലെ ലോഡ്ജിലാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . വയനാട് മൂലങ്കാവ് സ്വദേശി അബിന്‍ കെ ആന്റണി (28) തോട്ടുമുക്കം സ്വദേശിനി അലീന അഷ്‌റഫ് (21) എന്നിവരാണ് മരിച്ചത്. കെഎംസിടി മെഡിക്കല്‍ കോളേജിലെ ജീവനക്കാരാണ് രണ്ടുപേരും. കോഴിക്കോട്ടെ വെസ്റ്റേണ്‍ ലോഡ്ജില്‍വെച്ചായിരുന്നു മരണം. വ്യാഴാഴ്ച ആത്മഹത്യ ചെയ്തതെന്നാണ് സംശയം. ഇന്ന്  ഉച്ചയ്ക്ക് ശേഷമാണ് മരണ വിവരം പുറത്തറിഞ്ഞത്.ഇരുവരും സയനൈഡ് കഴിച്ച്‌ വ്യാഴാഴ്ച തന്നെ തന്നെ മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. കെഎംസിടി ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജോലിക്കാരിയാണ് അലീന. മരിച്ച എബിന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

  • HASH TAGS
  • #kozhikode
  • #lodge