രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം വിജയ് സിനിമാ ലൊക്കേഷനിലെത്തി

സ്വലേ

Feb 07, 2020 Fri 04:09 PM

രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ്  സിനിമാ ലൊക്കേഷനിലെത്തി.വിജയ് ഒരു പത്രസമ്മേളനം നടത്തുമെന്ന പ്രതീക്ഷയിൽ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് വിജയ്  എത്തിയത്. ഈ ലൊക്കേഷനിൽ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥർ നടനെ  കസ്റ്റഡിയിലെടുത്തത്. നെയ്വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ താരത്തെ വൻ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും മറ്റ് അണിയറപ്രവർത്തകരും വരവേറ്റത്.

  • HASH TAGS
  • #film
  • #Actor
  • #vijay