ബജറ്റ് : കെഎസ്ആര്‍ടിസിക്ക് 1000 കോടി

സ്വലേ

Feb 07, 2020 Fri 02:33 PM

തിരുവനന്തപുരം:  ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1000 കോടി  വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്.2 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചുവെന്നും ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ 5 വര്‍ഷം നികുതിയില്ലെന്നും   ധനമന്ത്രി പറഞ്ഞു.15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും 2 ശതമാനം നികുതി കൂട്ടി.



11ാം ശമ്പള പരിഷ്‌ക്കരണം ഈ വര്‍ഷം നടപ്പാക്കുമെന്നും ഡിഎ കുടിശ്ശിക ഘട്ടങ്ങളായി അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ജലഗതാഗത വകുപ്പിന് 111 കോടിയും സിവില്‍ സപ്ലൈസിന് 60 കോടി വകയിരുത്തിയിട്ടുണ്ട്.

  • HASH TAGS
  • #budget
  • #thomas isacc