കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് നാട്ടിലെത്തും

സ്വ ലേ

Feb 07, 2020 Fri 10:46 AM

ന്യൂഡല്‍ഹി: ചൈനയിലെ കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ ഇന്ന് നാട്ടിലെത്തും.17 വിദ്യാര്‍ഥികളും ഇന്നു രാത്രി 11ഓടെ കൊച്ചിയിലെത്തും.  


നേരത്തെ സിംഗപ്പൂര്‍ വഴി നാട്ടിലേക്ക് മടങ്ങാനിരുന്ന 21 മലയാളി വിദ്യാര്‍ഥികള്‍ക്ക് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ ദുരിതവാര്‍ത്ത പുറത്ത് വന്നതോടെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ ഉണ്ടായത്.

 


  • HASH TAGS
  • #china
  • #coronavirus