എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍

Feb 07, 2020 Fri 10:39 AM

തിരുവനന്തപുരം: എല്ലാ  ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചു .ഇ​തോ​ടെ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 1,300 രൂ​പ​യാ​യി.പതിമൂന്ന് ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്കു കൂ​ടി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ന​ല്‍​കി​യ​താ​യും ബ​ജ​റ്റി​ല്‍ തോ​മ​സ് ഐ​സ​ക് വ്യക്തമാക്കി.


 2020-21 വര്‍ഷത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10071 കോടിയാക്കി ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്ക് ആയിരം കോടി രൂപ അനുവദിച്ചതായും ബജററില്‍ പ്രഖ്യാപനം. കേന്ദ്രസര്‍ക്കാരിനെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു തോമസ് ഐസക്ക് ബജറ്റ് വായന ആരംഭിച്ചത്.


  • HASH TAGS
  • #thomas isacc