ആലപ്പുഴ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം

സ്വലേ

Feb 07, 2020 Fri 08:30 AM

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ബിസ്മി ഹൈപ്പര്‍  മാര്‍ക്കില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചയോടെയാണ്  തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യാപാര സ്ഥാപനത്തിന്റെ പിന്‍ഭാഗത്തുള്ള ഗോഡൗണ്‍ ഭാഗത്ത് തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതോടെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ 3 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീയണച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

  • HASH TAGS
  • #Bismi market
  • #Alapuzha