കണ്ണുനനച്ച പാട്ടുകാരിയെ തേടി ജി വേണുഗോപാല്‍ : വീഡിയോ

സ്വന്തം ലേഖകന്‍

Feb 06, 2020 Thu 10:37 PM

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പാട്ടുകാരിയെ തേടി ഗായകന്‍ ജി വേണുഗോപാല്‍. പൂമുത്തോളെ എന്ന ഗാനം കുഞ്ഞുപാട്ടുകാരി പാടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധനേടിയിരുന്നു. ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഈ കുഞ്ഞുപാട്ടുകാരിയെ തേടുകയാണ് മലയാളികളുടെ പ്രിയ ഗായകന്‍ ജി വേണുഗോപാല്‍.


അസാധ്യ വോയിസ് ക്വാളിറ്റിയും റേഞ്ചുമാണെന്നും അനായാസമായ ആലാപനമികവുമുള്ള ഈ മോളുടെ പാട്ട് കണ്ണ് നനച്ചുവെന്നും വേണുഗോപാല്‍ പോസ്റ്റില്‍ കുറിച്ചു.


ഈ മോളുടെ ഡീറ്റിയല്‍സ് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി തരണമെന്നാണ് വേണുഗോപാലിന്റെ അഭ്യര്‍ത്ഥന. ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ഈ പാട്ട് നിരവധി പേര്‍ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. എന്നാല്‍ ഈ മോളുടെ വിവരങ്ങള്‍ എവിടെയും ലഭ്യമല്ല.


  • HASH TAGS
  • ##singer
  • #facebook
  • #viralpost
  • #singervenugopal
  • #poomuthole
  • #gvenugopal