കൊറോണപ്പേടി: ഇനി മദ്യപിച്ച് വാഹനമോടിച്ചാലും ഊതിപ്പിക്കില്ല.

സ്വലേ

Feb 06, 2020 Thu 07:22 PM

തിരുവനന്തപുരം: മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്നു സംശയം തോന്നിയാൽ അത്തരം ആൾക്കാരെ മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കി നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് ഇപ്പോൾ ഡി ജി പി ലോക് നാഥ് ബെഹ്റ നൽകിയിരിക്കുന്ന നിർദേശം.ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസർ ഉപയോഗിച്ചുള്ള പരിശോധന വിലക്കിയിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.

  • HASH TAGS
  • #DGP
  • #loknathbehra
  • #corona
  • #coronavirus
  • #coronainkerala
  • #traffic