കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ വികസനത്തിന് തടസമാണ് : നരേന്ദ്ര മോദി

സ്വലേ

Feb 06, 2020 Thu 04:43 PM

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.ഭരണഘടന എന്തെന്ന് പഠിക്കേണ്ടത് പ്രതിപക്ഷമാണെന്നും അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മറന്നവരാണ് കോണ്‍ഗ്രസെന്നും മോഡി പറഞ്ഞു.


ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കവേയാണ് മോദി കോൺഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. 


കോണ്‍ഗ്രസിന്റെ ആശയങ്ങള്‍  വികസനത്തിന് തടസമാന്നെന്നും, കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞു, മുത്തലാഖ്, പീഡനക്കേസുകളില്‍ ശിക്ഷ ഉറപ്പാക്കല്‍ തുടങ്ങിയവ ഭരണ നേട്ടമാണെന്നും മോദി വ്യക്തമാക്കി.

  • HASH TAGS
  • #modi
  • #congress
  • #primeminister