നടിയെ ആക്രമിച്ച കേസ്‌ : സിനിമ താരം ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

സ്വലേ

Feb 06, 2020 Thu 04:24 PM

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുന്നു.കേസിലെ  പ്രധാന സാക്ഷിയായ സിനിമാ താരം ലാലിനെയും കുടുംബത്തെയും ഇന്ന് വിസ്തരിച്ചു. അക്രമത്തിനിരയായ നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റ പത്രത്തിലുള്ളത്. അതുകൊണ്ടാണ്  ലാലിനെയും കുടുംബത്തെയും കേസിലെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. പ്രതി ദിലീപടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. 136 സാക്ഷികളെയാണ് ഏപ്രിൽ  7 വരെയുള്ള കാലയളവില്‍ കോടതി വിസ്തരിക്കുക.

  • HASH TAGS
  • #Lal