ഇന്ത്യ മുട്ട് മടക്കിയത് റോസ് ടെയ്ലറിനു മുൻപിൽ

സ്വലേ

Feb 06, 2020 Thu 01:11 AM

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കു തോൽവി. 4 വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാന്റ് തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് നേടിയത്.ഏകദിനത്തിൽ ന്യൂസിലാന്റിന്റെ ഏറ്റവും വലിയ വിജയമാണിത്.ന്യൂസിലാന്റ് നിരയിൽ പുറത്താവാതെ 84 പന്തിൽ 109 റൺസ് എടുത്ത റോസ് ടെയ്ലർ ആണ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തത്.മത്സരത്തിൽ 24 വൈഡുകൾ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡിന്റെ വിജയം എളുപ്പമാക്കിയും കൊടുത്തു.

  • HASH TAGS