യുഎപിഎ കേസ് സംസ്ഥാന പോലീസിന് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Feb 05, 2020 Wed 08:01 PM

യുഎപിഎ കേസ് സംസ്ഥാന പോലീസിന് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പന്തിരാങ്കാവ് യുഎപിഎ കേസില്‍ ഉറച്ച നിലപാട് എടുത്തതില്‍ മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചത്. കേസ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അമിത്ഷാക്ക് കത്തയച്ചതായി നിയമസഭയെ മുഖ്യമന്ത്രി  അറിയിച്ചു.


താഹയുടെ കുടുംബവും അലന്റെ കുടുംബവും പ്രതിപക്ഷ നേതാവ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനു ശേഷം ഇവരുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രി നിലപാടില്‍ നിന്ന് മാറിയിരുന്നില്ല. ഇന്നലെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോല്‍ നിലപാട് മാറ്റി കത്തയച്ചതില്‍ സന്തോഷമുണ്ടെന്ന് താഹയുടെ കുടുംബവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

  • HASH TAGS
  • #pinarayivjayan
  • #alanshuhaib
  • #thaha
  • #Uapa
  • #pathirakavuuapa
  • #chennithala