പൗരത്വഭേദഗതി ഒരുമതക്കാരെയും ബാധിക്കില്ല, ഭാവിയില്‍ ബുദ്ധിമുട്ടിയാല്‍ ഞാന്‍ മുന്നിലുണ്ടാകും : രജനികാന്ത്

സ്വന്തം ലേഖകന്‍

Feb 05, 2020 Wed 12:45 PM

ചെന്നൈ: പൗരത്വഭേദഗതി ഒരുമതക്കാരെയും ബാധിക്കില്ല, ഭാവിയില്‍ ബുദ്ധിമുട്ടിയാല്‍ ഞാന്‍ മുന്നിലുണ്ടാകുമെന്ന് സിനിമ നടന്‍ രജനികാന്ത്. ഇന്ത്യന്‍ മുസ്ലീംകളെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സൂപ്പര്‍സ്റ്റാറിന്റെ അഭിപ്രായം.ചെന്നൈയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.


മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിന് ഓരോ രാജ്യത്തിനും എന്‍ആര്‍സി വളരെ പ്രധാനമാണെന്നും രജനീകാന്ത് വ്യക്തമാക്കി. ഭാവിയില്‍ സിഎഎ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പ്രതിഷേധത്തിന് ഇറങ്ങുന്ന ആദ്യത്തെയാളായിരിക്കും താനെന്നും രജനികാന്ത് പറഞ്ഞു.

  • HASH TAGS
  • #film
  • #rajanikanth
  • #filmnews
  • #caaprotest
  • #actorrajnikanth
  • #nrc