ചിക്കനും മട്ടനും ബീഫും കഴിക്കാം, കൊറോണ വൈറസ് പിടികൂടില്ല, എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം

സ്വലേ

Feb 05, 2020 Wed 08:03 AM

കന്നുകാലികളില്‍ നിന്നും മനുഷ്യനിലേക്ക് കൊറോണ രോഗം പകരാനുള്ള സാദ്ധ്യത നന്നേ കുറവാണെന്ന് കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ വിദഗ്ദര്‍. മാംസാഹാരം കഴിക്കുമ്പോള്‍ ഇത് സംബന്ധിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കേണ്ടതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കണ്ടെത്തിയ ശ്രേണിയിലുള്ള കൊറോണ വൈറസ് കന്നുകാലികളില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍ ശശീന്ദ്രനാഥും പറയുന്നു.


ചൈനയില്‍ പാമ്പുകളില്‍ നിന്നുമാണ് ഈ രോഗമെത്തിയതെന്ന പ്രാഥമിക നിഗമനം തെറ്റായിരുന്നു എന്നും വവ്വാലുകളില്‍ നിന്നുമാണ് ഇത് മനുഷ്യനിലേക്ക് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.അതേസമയം, മാംസഭക്ഷണം നന്നായി പാകം ചെയ്തുവേണം കഴിക്കേണ്ടതെന്നും വിദഗ്ദര്‍ പറയുന്നു.
  • HASH TAGS
  • #thrissur
  • #coronavirus
  • #epidemics
  • #chicken
  • #mutton
  • #bief