കൊ​റോ​ണ ; ഹോ​ങ്കോം​ഗി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്താ​നൊ​രു​ങ്ങി എ​യ​ര്‍​ഇ​ന്ത്യ

സ്വന്തം ലേഖകന്‍

Feb 04, 2020 Tue 01:44 PM

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റസ് പടരുന്ന സാഹചര്യത്തിൽ ഹോ​ങ്കോം​ഗി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്താ​നൊ​രു​ങ്ങി എ​യ​ര്‍​ഇ​ന്ത്യ.ഹോ​ങ്കോം​ഗി​ലും കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. വെ​ള്ളി​യാ​ഴ്ച​യ്ക്ക് ശേ​ഷ​മു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​ വെയ്ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​യ​ര്‍​ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ അ​ശ്വ​നി ലോ​ഹാ​നി ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു.


ചൊ​വ്വാ​ഴ്ച രാ​വി​ലെ ഹോ​ങ്കോം​ഗി​ല്‍ കൊ​റോ​ണ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം വു​ഹാ​ന്‍ സ​ന്ദ​ര്‍​ശി​ച്ച 39 വ​യ​സു​കാ​ര​നാ​ണ് ഹോ​ങ്കോം​ഗി​ല്‍ മ​രി​ച്ച​ത്. വൈ​റ​സ് വ്യാ​പ​ക​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​ന​യി​ലേ​ക്കു​ള്ള ചി​ല വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ​യും ഇ​ന്‍​ഡി​ഗോ​യും നേ​ര​ത്തേ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. 

  • HASH TAGS